മാപ്പിൽ ഒരു മാവേലി: ഒറ്റപ്പാലം റീ സർവേ ജീവനക്കാർ ഓണാഘോഷം നടത്തി

 


ഒറ്റപ്പാലം: ഒറ്റപ്പാലം റീസർവേ സൂപ്രണ്ട് ഓഫിസിലെ ജിവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ഓണാഘോഷം നടത്തി. “മാപ്പിൽ ഒരു മാവേലി” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ആഘോഷം ഓഗസ്റ്റ് 31-ന് (ഞായർ) രാവിലെ മനിശീരി വരിക്കാശ്ശേരി മനയിൽ വച്ച് നടന്നു. പരിപാടി രാവിലെ 10 മണിക്ക് ഒറ്റപ്പാലം റീസർവേ സൂപ്രണ്ട് കെ.ബാലേഷ് ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ഗ്രേഡ് സർവേയർ കെ.ബാബു അധ്യക്ഷനായി. ഫസ്റ്റ് ഗ്രേഡ് സർവേയർ ജി. മുത്തു സ്വാഗതം പറഞ്ഞു. ഹെഡ് സർവേയർ സബിത എസ്. ദേവ്, ഫസ്റ്റ് ഗ്രേഡ് സർവേയർ എം. ആയിഷക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറി. ഡിജിറ്റൽ സർവേ ജോലികൾക്ക് തടസ്സമില്ലാത്ത വിധത്തിൽ അവധിദിവസം പ്രയോജനപ്പെടുത്തിയാണ് പരിപാടി മനോഹരമായി സംഘടിപ്പിച്ചതെന്ന് സംഘാടകരായ കെ.പി പ്രബിൻ,കെ.എസ് നന്ദു, അറിയിച്ചു. ഫോട്ടോ: ഒറ്റപ്പാലം റീ സർവേ ജീവനക്കാർ ഓണാഘോഷം വരിക്കാശ്ശേരി മനയിൽ നടത്തിയപ്പാൾ

Post a Comment

أحدث أقدم