‎കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി കർഷക ചന്ത ഇക്കോ ഷോപ്പ് കേന്ദ്രത്തിൽ തുടങ്ങി ‎

 


‎കല്ലടിക്കോട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടത്തുന്ന ഓണസമൃദ്ധി കർഷകചന്ത കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ, കല്ലടിക്കോട് ഇക്കോ ഷോപ്പ് കേന്ദ്രത്തിൽ തുടങ്ങി. കർഷകചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു. ആദ്യവിൽപന ഗ്രാമപഞ്ചായത്ത് അംഗം കെ കെ ചന്ദ്രൻ നിർവഹിച്ചു.കരിമ്പയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻ പഴം-പച്ചക്കറികളും, ഹോർട്ടിക്കോർപ് മുഖേന സംഭരിച്ച മറുനാടൻ പച്ചക്കറികളും, കേരളഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും കനിനിറവ് ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കല്ലടിക്കോടൻ നാടൻ വെളിച്ചെണ്ണയും, കർഷക ചന്തയിലുണ്ട്. സെപ്റ്റംബർ നാല് വരെ ചന്ത നടക്കും.കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 1076 വിപണികൾ, ഹോർട്ടിക്കോർപ്പിന്റെ 764 വിപണികൾ, വിഎഫ്പിസികെ യുടെ 160 വിപണികൾ എന്നിങ്ങനെ ആകെ 2000 ചന്തകളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് മൊത്തവ്യാപാര വിലയെക്കാൾ 10 ശതമാനവും ജൈവ ഉത്പന്നങ്ങൾക്ക് 20 ശതമാനവും അധിക വില നൽകിയാണ് സംഭരിക്കുന്നത്. പൊതുജനങ്ങൾക്ക് ചില്ലറ വ്യാപാര വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ പഴം പച്ചക്കറികൾ വാങ്ങാം.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കോമളകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം മോഹനൻ, കാർഷിക വികസന സമിതി അംഗങ്ങളായ സാം ജോസഫ്,സിജു കുര്യൻ,രാധാകൃഷ്ണൻ തെക്കിനിയിൽ,തുടങ്ങിയവർ സംസാരിച്ചു.കൃഷി ഓഫീസർ മഞ്ജുഷ.എം സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് ഹേമ.പി നന്ദിയും പറഞ്ഞു. 

Post a Comment

أحدث أقدم