കല്ലടിക്കോട്:വീണുകിട്ടിയ പണമടങ്ങുന്ന പഴ്സ് ഉടമയെ അന്വേഷിച്ചുകണ്ടെത്തി തിരികെനല്‍കി വിദ്യാർഥികള്‍ മാതൃകയായി.തച്ചമ്പാറ ദേശബന്ധു ഹൈസ്കൂള്‍ വിദ്യാർഥികളായ ഡി. ആരുഷ്, കെ. ഷാഹിൻ, കെ.റിഷാല്‍, ബാവുഷാ ഹസാദ് എന്നീ കുട്ടികള്‍ ട്യൂഷനുപോയി തിരിച്ചുവരുമ്പോള്‍ വഴിയില്‍നിന്നു പണമടങ്ങുന്ന പഴ്സ് വീണുകിട്ടുകയായിരുന്നു. തുടർന്ന് പഴ്സിൻ്റെ ഉടമയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു ഉടമയായ വിഷ്ണുവിന് കല്ലടിക്കോട് പോലീസ് സ്റ്റേഷൻ ഓഫീസർമാരായ അനില്‍,സാബു, കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തില്‍ തിരിച്ചേല്‍പ്പിച്ചു.വിദ്യാർഥികളെ കല്ലടിക്കോട് പോലീസ് അഭിനന്ദിച്ചു.പഴ്സ് തിരിച്ചുകിട്ടിയ വിഷ്ണു വിദ്യാർഥികള്‍ക്ക് മധുരപലഹാരം നല്‍കി.
إرسال تعليق