ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് വിദ്യാർഥികൾക്കായി ഹ്രസ്വ ചിത്ര പ്രദർശനവും സംവാദവും നടത്തി

 


പാലക്കാട്‌:ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പും പാലക്കാട് ആറ്റംസ് കോളജിലെ മൾട്ടിമീഡിയ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഹ്രസ്വചിത്ര പ്രദർശനവും ചലച്ചിത്ര സംവാദവും ശ്രദ്ധേയമായി. കോളേജിലെ മൾട്ടി മീഡിയാ വിഭാഗത്തിലെ 25 ഓളം വിദ്യാർഥികൾക്കു വേണ്ടിയാണ് ഹൈക്കു, മൈന്യൂട്ട്,ഹാഫ് എന്നീ വിഭാഗങ്ങളിലായി ഹ്രസ്വ ചിത്രങ്ങളും അതീവ ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ച് അവലോകനം നടത്തിയത്. അറുപതോളം ചിത്രങ്ങൾ പ്രദർശിപ്പിച്ച ഈ കളരിക്ക് ഇൻസൈറ്റ് പ്രതിനിധി കളായ കെ.വി.വിൻസന്റ്, സി.കെ.രാമകൃഷ്ണൻ, മേതിൽ കോമളൻകുട്ടി എന്നിവർ നേതൃത്വം നൽകി.ആറ്റംസ് കോളേജ് ഡയറക്ടർഅജയ് ശേഖർ, ശിഖ,സുധീഷ് കോർഡിനേറ്റർ മിഥുൻ എന്നിവർ സംസാരിച്ചു.

ഈ വരുന്ന സെപ്തംബര് 13 ,14 തിയ്യതികളിലായി ഇൻസൈറ്റിന്റെ പതിനഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഹാഫ് ഫെസ്റ്റിവൽ വിപുലമായ പരിപാടികളോടെ പാലക്കാട് നടക്കും. മേളയുടെ മുന്നൊരുക്കമായി കേരളത്തിലുടനീളം ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നും അതുവഴി സാധാരണക്കാരിൽ ഹ്രസ്വചിത്രങ്ങളുടെ ശക്തിയും സൗന്ദര്യവും സ്വാധീനശേഷിയും സാധ്യതകളും സംബന്ധിച്ച ശരിയായ അവബോധം ഉണ്ടാക്കണമെന്നും സ്വയം കൊച്ചു സിനിമകൾ നിർമ്മിക്കാൻ മുന്നോട്ടുവരാൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മറ്റും പ്രചോദനം നൽകണമെന്നും ഉള്ള ലക്ഷ്യത്തോടെയുള്ള ഒരു സമയബന്ധിത പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ നടത്തുന്നത്. ഇൻസൈറ്റിന്റെ സെപ്റ്റംബറിലെ മേളയിലേക്കുള്ള ചിത്രങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 31 ആണ്. കൂടുതൽ വിവരങ്ങക്ക്: 944 6000373,9496094153

Post a Comment

أحدث أقدم