കല്ലടിക്കോട്:കോങ്ങാട് നിയോജക മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിലെ ഭൂവുടമകൾക്ക് പട്ടയവിതരണം നടന്നു. കരിമ്പയിൽ നടന്ന പരിപാടി റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കെ.ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. അട്ടപ്പാടി,ഒറ്റപ്പാലം, പാലക്കാട് ലാൻഡ് ട്രൈബ്യൂണലിൽ ഉൾപ്പെട്ട കോങ്ങാട് നിയോജക മണ്ഡലത്തിലെ ദേവസ്വവും അല്ലാത്തതുമായ 249 ഭൂവുടമകൾക്കാണ് പട്ടയം നൽകിയത്.അതിൽ 80 പട്ടയങ്ങൾ ഏറ്റുവാങ്ങി ബാക്കിയുള്ളവ ആളുകൾ വരുന്ന മുറക്ക് നൽകും. ജില്ല കളക്ടർ ജി.പ്രിയങ്ക,ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനുമോൾ, കോങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സേതുമാധവൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പ്രീത,കരിമ്പ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്.രാമചന്ദ്രൻ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സതി രാമചന്ദ്രൻ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് വി.നൗഷാദ് ബാബു, കാരകുർശ്ശി പഞ്ചായത്ത് പ്രസിഡൻറ് എ.പ്രേമലത, മങ്കര പഞ്ചായത്ത് പ്രസിഡൻറ് ഗോകുൽദാസ്, മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.അനിത, പറളി പഞ്ചായത്ത് പ്രസിഡൻറ് രേണുക ദേവി, കേരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഷീബ സുനിൽ, കോങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. അജിത്ത്, ഒറ്റപ്പാലം സബ് കളക്ടർ മിഥുൻ പ്രേംരാജ്, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.
إرسال تعليق