കന്യാസ്ത്രീകൾ അന്യായമായി തടങ്കലിൽ. നഗരസഭയിൽ പ്ലക്കാർഡുയർത്തി പ്രതിഷേധമറിയിച്ചു

 


പാലക്കാട്‌:കന്യാസ്ത്രീകളെ അന്യായമായി തടങ്കലിൽ വച്ചതിനെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ വെൽഫെയർ പാർട്ടി കൗൺസിലർ എം.സുലൈമാൻ പ്ലക്കാർഡുയർത്തി പ്രതിഷേധമറിയിച്ചു.നിർമ്മാണം പൂർത്തീകരിച്ച പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻ്റ് വൈകാതെ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്നും അനാവശ്യ ഉപാധികൾ മുന്നോട്ടു വെച്ച് ഉദ്ഘാടനം വൈകിപ്പിക്കുന്ന ആർ ടി ഒ യുടെ നിലപാടിനെതിരെ കൗൺസിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും വെണ്ണക്കര ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബൈൽ ടവറിന് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയവും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post