വായനാപക്ഷാചരണവും പുസ്തകപരിചയവും നടത്തി

 

തച്ചമ്പാറ:വായനാപക്ഷാചരത്തിൽ പുസ്തകം ഏറ്റുവാങ്ങലും പുസ്തകപരിചയവും ദേശീയ ഗ്രന്ഥശാലയിൽ നടന്നു. എം ഉഷ യുടെ അധ്യക്ഷതയിൽ സാഹിത്യകാരി ബിന്ദു.പി. മേനോൻ പരിപാടി ഉൽഘാടനം ചെയ്തു. കെ. ഹരിദാസൻ സ്വാഗതവും സോമസുന്ദരൻ നന്ദിയും പറഞ്ഞു. ബിന്ദു.പി. മേനോൻ എഴുതിയ "കഥ പെയ്ത രാത്രി് " എന്ന നോവൽ ഗ്രന്ഥശാലക്ക് വേണ്ടി എം.എൻ. രാമകൃഷ്ണപിള്ള ഏറ്റുവാങ്ങി.ഗ്രന്ഥശാലയുടെ ആദ്യ പ്രസിഡണ്ട് എം. ശങ്കരനാരായണൻ ആശംസാപ്രസംഗം നടത്തി.പൊൻകുന്നം വർക്കിയുടെ "ശബ്ദിക്കുന്ന കലപ്പ " സൗമ്യ മനോജ് പരിചയപ്പെടുത്തി. ബിന്ദു പി.മേനോൻ കവിതാലാപനം നടത്തി.മുഹമ്മദലിബുസ്താനി, പി. കൃഷ്ണദാസ്, അബൂബക്കർ മാണി പറമ്പിൽ, എ രാമകൃഷ്ണൻ, കെ.പി. ശിവദാസൻ, സി.കെ. കുഞ്ഞുമുഹമ്മദ്, കെ.കെ നാരായണൻ, കെ.ഹരിദാസൻ ,എം. എൻ. രാമകൃഷ്ണപിള്ള ബിനോയ് ജോസഫ്, എം.ഉഷ,എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.ദിവിത , പ്രമോദ് കുമാർ, റീന പ്രമോദ് കുമാർ, എന്നിവർ കവിതാലാപനം നടത്തി. രതി ചേന്ന മ്പാറ,എം. സൗദാമിനി ,കെ.കെ. സഹദേവൻ, പി.എ. സുജാത, ജയൻ എം.കെ. എന്നിവർ ഗാനാലാപനം നടത്തി.




Post a Comment

أحدث أقدم