സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുൻഗണന നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾ.ആധാർ സേവനങ്ങൾക്ക് പ്രത്യേകം കൗണ്ടർ തുറന്നു

 

കരിമ്പ:കഴിഞ്ഞ എട്ടു വർഷമായി കരിമ്പ-പനയമ്പാടം തൈനകത്ത് കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന അക്ഷയ കേന്ദ്രത്തിൽ ആധാർ ഉൾപ്പടെയുള്ള വിവിധ സേവനങ്ങൾ നൽകുന്നതിന് കൂടുതൽ ക്രമീകരണം ഏർപ്പെടുത്തി.ആധാര്‍ സേവനങ്ങള്‍ക്കായി പ്രത്യേക കൗണ്ടർ തുറന്നു. ഇതിന്റെ ഉദ്ഘാടനം കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു.വാർഡ് മെമ്പർ പി.കെ.അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. സർക്കാർ-സർക്കാർ ഇതര സേവനങ്ങൾ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ അക്ഷയ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ശ്രദ്ധേയ മികവ് നേടിക്കൊണ്ടിരിക്കുകയാണ്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങൾക്ക് വേണ്ടി നിരവധി സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാണ്.അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് വഴികാട്ടിയാകുന്നതിനും,ഉയർന്ന മാനവ-സാമൂഹിക വികസന നേട്ടങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും,ജന സേവനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ദൗത്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുംഅക്ഷയ കേന്ദ്രങ്ങൾ ഏറെ സഹായകരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ പറഞ്ഞു. വിവിധ ജന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകമായി പുനരാരംഭിച്ച അക്ഷയ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ ആശംസകൾ നേർന്നു. ജയവിജയൻ,മോഹനൻ,രാധിക,യൂസുഫ് പാലക്കൽ,സലീന,

ആന്റണി മതിപ്പുറം,സി എം നൗഷാദ്,പി.ജി.വത്സൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم