കല്ലടിക്കോട്: ഗ്രാമീണ മേഖലയിൽ പാലിയേറ്റീവ് കെയർ സേവനങ്ങളുമായി പ്രവർത്തിക്കുന്ന ആയുഷ് പാലിയേറ്റീവ് കെയർ നേതൃത്വത്തിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.കല്ലടിക്കോട്,മരുതുംകാട്,മുണ്ടൂർ മേഖലയിൽ 12 സ്കൂളുകളിലെ കുട്ടികൾക്ക് പഠനം സഹായവും പഠനോപകരണവും നൽകി.ആയുഷ് പാലിയേറ്റീവ് കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായി സ്കൂൾകിറ്റ് വിതരണച്ചടങ്ങിന് പ്രസിഡൻറ് സാജു ചാക്കോ,രക്ഷാധികാരി ഡോ.വിൻസൻറ്,അച്ഛൻ കുഞ്ഞ് മാഷ്, ജോസഫ്,കോമളവല്ലി ടീച്ചർ,ഗോപാലകൃഷ്ണൻ.എം,ബേബി വർഗീസ്, ഗോഡ്ലി എബ്രഹാം, വർഗീസ് വാഴയിൽ, ജെസ്സി ടീച്ചർ,അലക്സ് വർഗീസ്,രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. കല്ലടിക്കോട് ചുങ്കം എസ് എ ഡി സി കോംപ്ലക്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആയുഷ് പാലിയേറ്റീവ്,അഞ്ചു പഞ്ചായത്ത് പരിധിയിൽ കിടപ്പുരോഗികൾക്കും മറ്റും ആവശ്യമായ പിന്തുണയും സാന്ത്വനവും സഹായവും നൽകി വരുന്നു
Post a Comment