കരിമ്പ ഹസനാത്ത് സുന്നി മദ്രസയിൽ 'നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന വിഷയത്തിൽ ചങ്ങാത്തം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ഉയരെ പറക്കാo,ഇസ്തിറാഹ, പ്രാക്ടിക്കൽ എക്സൈസ്,ലഹരി വിരുദ്ധ പ്രഭാഷണം എന്നിവ നടന്നു.എസ്,വൈ,എസ് പാലക്കാട് ജില്ലാ സെക്രട്ടറി ജാബിർ സഖാഫി മാപ്പാട്ടുകര ഉദ്ഘാടനം ചെയ്തു.ഡോക്ടർ അസ്ഹറുദ്ദീൻ ചെർപ്പുളശ്ശേരി പ്രഭാഷണം നടത്തി. സദർ മുഅല്ലിം അർഷദ് സഖാഫി മപ്പാട്ടുകര, സഫ്‌വാൻ മുഈനി,ആരിഫ് മുഈനി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.സയ്യിദ് സ്വാലിഹ് തങ്ങൾ വെട്ടിച്ചിറ പ്രാർത്ഥനക്ക് നേതൃത്വം നൽകി.മദ്രസ കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു
Post a Comment