പശ്ചിമേഷ്യയിൽ സമാധാനം പുലരണം. ഇസ്രയേലിന്റെ യുദ്ധ കൊതിക്കെതിരെ പ്രതിഷേധം

 

മണ്ണാർക്കാട്: ഇസ്രായേൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് മണ്ണാർക്കാട് പിഡിപി മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മച്ചിങ്ങൽ,പറഞ്ഞു.ലോക ജനത മുഴുവൻ എതിരായിട്ടും നെതന്യാഹു അധികാരത്തിൽ തുടരാൻ അയൽ രാജ്യങ്ങളോടും ജൂത കുടിയേറ്റക്കാർക്ക് അഭയം നൽകിയ ഫലസ്തീനോടും യുദ്ധവെറി തുടരുന്ന ഇസ്രായേലിന്റെ നരനായാട്ടിനെതിരെ,ലോക രാഷ്ട്രങ്ങൾ ഒന്നിക്കണം. ഇസ്രായേലിന്റെ അന്യായമായ അതിക്രമങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് അമേരിക്കയാണെന്ന് പിഡിപി ജില്ലാ പ്രസിഡണ്ട് ഹിഷാം അലി അലനല്ലൂർ പറഞ്ഞു.ഭീകര ഇസ്രായേലിന്റെ യുദ്ധ കൊതിക്കെതിരെ ഇറാൻ നൽകുന്ന പ്രഹര ശേഷി ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം ആണെന്ന് പിടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ്മാൻ അഭിപ്രായപ്പെട്ടു. മണ്ണാർക്കാട് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച ഇസ്രായേൽ വിരുദ്ധ പ്രതിഷേധപ്രകടനം കോടതി പിടിയിൽ അവസാനിച്ചു.തുടർന്ന് ഇസ്രായേലിന്റെ പതാക പിഡിപി സംസ്ഥാന കൗൺസിൽ അംഗം കെ കെ ഷാഹുൽ ഹമീദ് കത്തിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.നേതാക്കളായ മണ്ണാർക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട്,ഒ. കെ.അബ്ദുള്ള മുസ്ലിയാർ മണ്ഡലം ജോൺ സെക്രട്ടറി മുഹമ്മദാലി ചിറക്കൽപ്പടി,പ്രവാസി സംഘടന പി സി എഫ് നേതാക്കളായ സുബൈർ ചങ്ങലീരി,ഇസ്മായിൽ മോദിക്കൽ ജില്ലാ കൗൺസിൽ അംഗം മൊയ്തീൻകുട്ടി മച്ചിങ്ങൽ ഹമീദ് ചുരിയോട്,ഷഫീഖ് കൊമ്പം തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു

Post a Comment

Previous Post Next Post