പാലക്കാട്:ദേശീയ പതാകയെ കാവിക്കൊടിയാക്കി മാറ്റണമെന്ന് പരസ്യമായി പ്രസ്താവിച്ച ബി.ജെ.പി മുൻ ദേശീയ കൗൺസിൽ അംഗവും,ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമായ എൻ. ശിവരാജനെതിരെ രാജദ്രോഹക്കുറ്റം ചുമത്തി അടിയന്തിരമായി നിയമനടപടി സ്വീകരിക്കണമെന്ന്,നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അബ്ദുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.ദേശീയ പതാകക്കെതിരായ പരാമർശം ജനാധിപത്യ രാജ്യത്തെ മൗലിക മൂല്യങ്ങൾക്കും ഭരണഘടനയ്ക്കുമെതിരായ വ്യക്തമായ വെല്ലുവിളിയാണ്. പതാകയുടെ മഹത്വവും അതിനോടുള്ള ദേശീയാഭിമാനവും തകർക്കുന്ന പ്രസ്താവന ഗൗരവത്തിൽ കാണണം. അതോടൊപ്പം,സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ ആക്ഷേപിക്കുകയും ചെയ്ത നടപടിയിൽ ബി.ജെ.പി നേതാവ് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
إرسال تعليق