ബൈക്ക് അനുബന്ധ ഉത്പന്നങ്ങൾക്ക് സുരക്ഷിത ഇടം. 'ക്രൂസാഡോസ്' നടനും മോഡലുമായ ഷിയാസ് കരീം ഉദ്ഘാടനം ചെയ്തു

 

കല്ലടിക്കോട്: യുവാക്കളുടെ ഹരമായി മാറിയ വിവിധ മോട്ടോർ ബൈക്കുകളുടെ അനുബന്ധ ഉത്പന്നങ്ങൾക്കായി ഒരു സമ്പൂർണ്ണ ഷോറൂം ആദ്യമായി കല്ലടിക്കോട് ടി ബി യിൽ തുറന്നു.എൻ. നിബിനാസിന്റെ ഉടമസ്ഥതയിലുള്ള 'ക്രൂസാഡോസ്' എന്ന ഔട്ട്‌ലെറ്റ് നടനും മോഡലുമായ ഷിയാസ് കരീം ഉദ്ഘാടനം ചെയ്തു.ബി​ഗ് ബോസ് പ്രോഗ്രാമിലൂടെ ഭൂരിഭാ​ഗം മലയാളികൾക്കും സുപരിചിതനായ സിജോ ജോൺ,ഇൻഫ്ലുവൻസേഴ്സും സോഷ്യൽ മീഡിയ താരങ്ങളുമായ കൊച്ചിക്കാരി അച്ചായത്തി ലിച്ചൂസ്, ഹരികൃഷ്ണൻ, ബൈജുസ് ബ്ലോഗ്,സനോവർ.എം.പി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.റൈഡിങ്ങിനാവശ്യമായ ഉത്പ്പന്നങ്ങൾ,ഡ്യൂപ്ലിക്കേറ്റ് ചാവി,ബൈക്ക് ഡീറ്റൈലിങ്,കസ്റ്റമൈസേഷൻ,സർവീസ് ഗാരേജ്,ഇമ്പോർട്ടഡ് ആക്‌സെസറീസ്,കസ്റ്റം പെയിന്റിംഗ്, ബാറ്ററികൾ,ടയറുകൾ, യൂസ്ഡ് ബൈക്സ്,വാഹനങ്ങൾക്ക് വിവിധനിറത്തിലുള്ള സ്റ്റിക്കറുകൾ തുടങ്ങി ഇരുചക്ര യാത്രാവാഹനങ്ങളെ സമ്പൂർണ്ണമായി കേന്ദ്രീകരിക്കുന്ന ഇടമാണ് ബാല സിനിമാസിന് സമീപത്തെ ക്രൂസാഡോസ്.ദീർഘകാലത്തെ ഈടുനിൽപ്പുള്ള മികച്ച ബ്രാന്റഡ് ഉൽപ്പന്നങ്ങൾ ഇവിടെയുണ്ട്. ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതും ഓടിക്കുന്നതും മാത്രമല്ല അതിനു വേണ്ട അനുബന്ധ ഉത്പന്നങ്ങളും വാങ്ങേണ്ടതായുണ്ട്. അതിൽ പ്രധാനപ്പെട്ടവയെല്ലാം പ്രമുഖ കമ്പനികളുടെ മികച്ച ഗുണനിലവാരമുള്ള, ബൈക്ക് ടാങ്ക് ബാഗുകൾ, ഹെൽമെറ്റ്,വിവിധ തരം ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആക്സസറീസ് വാങ്ങുന്നവർക്ക് രണ്ടു ദിവസത്തേക്ക് മുപ്പതു ശതമാനം വിലക്കിഴിവ് ഉണ്ടാകുമെന്നും മാനേജുമെന്റ് അറിയിച്ചു.

Post a Comment

أحدث أقدم