സേവ് മണ്ണാർക്കാട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവ് കുട്ടിക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തിൽ മെയ് 30,31 തിയ്യതികളിൽ മണ്ണാർക്കാടിൻ്റെ വിവിധ ഭാഗങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുന്നതിൻ്റെ ഉൽഘാടനം നഗരസഭാ ബസ്സ്റ്റാൻ്റിൽ മുനിസിപ്പൽ ചെയർമാൻ സി മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്തു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന സന്ദേശ യാത്ര ആദ്യ ദിനം മണ്ണാർക്കാട് ടൗൺ ,ചിറക്കൽപടി, കാഞ്ഞിരം,തെങ്കര പുഞ്ചക്കോട് പ്രദേശങ്ങളിലും രണ്ടാം ദിനത്തിൽ അലനല്ലൂർ, കോട്ടോപ്പാടം, ആര്യമ്പാവ്, കുമരംപുത്തൂർ ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലും യാത്ര എത്തിച്ചേരുകയുണ്ടായി. കുട്ടിക്കൂട്ടം കുട്ടികളുടെ ഫ്ലാഷ് മോബ്,ലഹരി വിരുദ്ധ ബോധവൽക്കരണ പ്രസംഗങ്ങൾ,ഗാനങ്ങൾ,ആക്ടിംഗ് ബുക്ക് മണ്ണാർക്കാട് നടൻ സലീം ചുങ്കം അവതരിപ്പിക്കുന്ന ഏകാംഗ നാടകം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.സേവ് ഭാരവാഹികളായ അബ്ദുൽ ഹാദി അറക്കൽ, നഷീദ് പിലാക്കൽ, റിഫായി ജിഫ്രി , ഉമ്മർ റീഗൽ,ഫക്രുദീൻ, റംഷാദ്,അബൂ റജ ,പ്രവർത്തകരായ ലെഫ്റ്റനൻ്റ് ഹംസ മാഷ്,ഫൗസിയ , സുഹറ ഫാത്തിമ, ഹബീബ , ഷറീന,ഫസൽ റഹ്മാൻ, ജലീൽ,വിഷ്ണു, നിസാം,തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment