മണ്ണാർക്കാട്:കെ എൻ എം മണ്ഡല തലത്തിലുള്ള മദ്രസകളുടെ പ്രവേശനോത്സവവും അവാർഡ് ദാനവും ചിറക്കൽപടി മദ്രസത്തുൽ ഇസ്‌ലാമിയയിൽ പി.പി.ഹംസ അൻസാരി ഉദ്ഘാടനം ചെയ്തു.ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.അബൂബക്കർ എന്ന ബാവിക്ക അവാർഡുകൾ വിതരണം ചെയ്തു.പഞ്ചായത്ത് മെമ്പർ സി ടി അലി, അബ്ദുള്ള സ്വലാഹി ബഷീർ മാസ്റ്റർ,ബഷീർ മൗലവി,അഷറഫ് ടി, അബ്ദുൾ നാസർ,ഇല്യാസ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ക്കാരിക മൂല്യങ്ങളും ധാര്‍മിക ചിന്തയും,മനുഷ്യത്വവും ദയയും ഉള്ള സമൂഹത്തെ വാർത്തെടുക്കലാണ് മത വിദ്യാഭ്യാസം.വായിക്കാനും എഴുതാനുമുള്ള വിളംബരത്തോടെയാണ് വിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നത്.വർത്തമാന കാലത്ത് നന്മയുടെയും തിന്മയുടെയും വിദ്യാഭ്യാസത്തെക്കുറിച്ച് ചോദ്യം ഉയരുമ്പോള്‍, ഉത്തരം നൽകാൻ കഴിയുന്നതാണ് മദ്രസ പഠനമെന്ന് ആർക്കും വസ്തുനിഷ്ഠമായി ബോധ്യപ്പെടുമെന്ന് പ്രസംഗകർ പറഞ്ഞു. സി ടി ഹസ്സൻ മൗലവി സ്വാഗതവും അസീസ് സാഹിബ് നന്ദിയും പറഞ്ഞു
Post a Comment