കരിമ്പുഴ :തോട്ടരയിൽ സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെ മഖ്ബറയിൽ നടന്നു വരുന്ന 53-ആ മത് നേർച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് സയ്യിദ് പി. എ.തങ്ങൾ കൊടി ഉയർത്തി. തോട്ടര ജുമാമസ്ജിദ് ഖാസി എസ്. മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. ഹനീഫ, മെമ്പർ ഇ. പി. ബഷീർ, എൻ. മുഹമ്മദ് ഹാജി, യു. കുഞ്ഞയമ്മു, പി. ഹബീബ് തങ്ങൾ, കെ. കെ. ഹൈദർ, കെ. ഷൌക്കത്ത് ദാരിമി, പി. താഹിർ തങ്ങൾ,എസ്. അബ്ദുറഹിമാൻ, ആഷിക്ക് അൻവരി കല്ലാം കുഴി, സയ്യിദ് സൈദലവി കോയ തങ്ങൾ, പി. പി.ആറ്റക്കോയ തങ്ങൾ,എന്നിവർ പങ്കെടുത്തു. രാത്രി 8മണിക്ക് നടന്ന മജ്ലിസ്ന്നൂർ സമ്മേളനത്തിന് സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് നേതൃത്വം നൽകി.
തോട്ടര നേർച്ച ആരംഭിച്ചു
The present
0
Post a Comment