'പ്രകൃതി വിഭവങ്ങളുടെ മേലുള്ള ജനങ്ങളുടെ അധികാരം' പഠന ക്ലാസ് സംഘടിപ്പിക്കുന്നു

പാലക്കാട് :പ്രകൃതി വിഭവങ്ങളുടെ മേലുള്ള ജനങ്ങളുടെ അധികാരവും പഞ്ചായത്തീരാജ് നിയമവും എന്ന വിഷയത്തിൽ പഠനക്ലാസ്സ് മെയ് 8 ന് സംഘടിപ്പിക്കുന്നു.രാവിലെ 10 മണി മുതൽ 1 മണി വരെ പാലക്കാട് നടക്കുന്ന പഠനക്ലാസ്സ്  പ്രമുഖ സോഷ്യലിസ്റ്റും മുൻ എം.പി യുമായ അഡ്വ.തമ്പാൻ തോമസ് ഉൽഘാടനം ചെയ്യും. ഭരണഘടനാ ഭേദഗതിയിലൂടെ പ്രാബല്യത്തിൽ വന്ന പഞ്ചായത്തീരാജ് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് ഗ്രാമസഭ.ലോകസഭയും നിയമസഭയും പോലെ പൗരസമൂഹത്തിൻ്റെ അധികാര കേന്ദ്രമാണ് ഗ്രാമസഭ.ഗ്രാമസഭയിൽ എടുക്കുന്ന നിയമാനുസൃതമായ തീരുമാനങ്ങളെ മറികടക്കാൻ ലോകസഭയ്ക്കോ സുപ്രീംകോടതിക്കോ അധികാരമില്ലെന്ന്  സുപ്രീംകോടതി തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്.പ്രകൃതി വിഭവങ്ങളുടെ മേലുള്ള ഗ്രാമസഭയുടെ അധികാരങ്ങളെ കുറിച്ച് പൗരസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഞ്ചായത്തീരാജ് സംവിധാനത്തെയും ഗ്രാമസഭകളെയും ശാക്തീകരിക്കുന്നതിനു ഗാന്ധിയൻ ദിശയിലുള്ള കർമ്മപരിപാടി തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പഠന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പ്രാദേശികമായുള്ള പ്രകൃതി വിഭവങ്ങളെയും മനുഷ്യാദ്ധ്വാനത്തെയും ചേർത്തുള്ള പദ്ധതികളിലൂടെ പ്രാദേശിക സാമ്പത്തിക വികസനവും ഗ്രാമ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമാക്കിയാണ് കർമ്മപരിപാടിക്ക് രൂപം നൽകുന്നത്.പഠന ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447483106 ഫോൺ നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post