കല്ലടിക്കോട്: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കരിമ്പയിൽ സ്വീകരണം നൽകി. സഹസ് യാത്ര കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.മഹിളാകോൺഗ്രസ് കരിമ്പ കണ്ഡലം പ്രസിഡന്റ് കെ. ലത അധ്യക്ഷത വഹിച്ചു.രമ്യ ഹരിദാസ് മുഖ്യ പ്രഭാക്ഷണം നടത്തി.കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മഹിളാകോങ്ങ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, രാജി പഴയകളം,മഹിളാ കോൺഗ്രസ് കോൺഗ്രസ് ബ്ലോക്ക് പസിഡന്റ് ഉമൈബാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷൈജു, സി.എം. നാഷാദ്, എം.കെ.മുഹമ്മദ് ഇബ്രാഹീം, കെ.കെ.ചന്ദ്രൻ,സി.കെ.എം. മുസ്തഫ, നവാസ് മുഹമ്മദ്, പി.കെ.മുഹമ്മദാലി, സി.എം.മാത്യു,ജെന്നി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment