മണ്ണാർക്കാട്: സ്ത്രീധന രഹിത-ലളിത വിവാഹത്തിലൂടെ മാതൃകയായി ദമ്പതികൾ. ഭർത്താവ് ഭാര്യക്ക് സ്നേഹ സമ്മാനമായി നൽകിയ വിവാഹ മൂല്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമ്മാനിച്ചു.ചിറക്കൽപ്പടി അൽമദ്രസത്തുൽ ഇസ്‌ലാമിയ്യ ഹാളിലായിരുന്നു ഈ ലളിത വിവാഹം.ഷാഹിദ് മുസ്‌ലിം ഫാറൂഖി ഉദ്ബോധനം നൽകി.പണ്ഡിതനും പ്രബോധകനുമായ സുഹൈർ ചുങ്കത്തറ- നഫീസ ദമ്പതികളുടെ മകൾ അമത്തുൽവാലിയും.കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മലയിൽ അബ്ദുസ്വമദ്- നഫീസ ദമ്പതികളുടെ മകൻ നഫ്ഫാഹ് മദനിയും തമ്മിലുള്ള വിവാഹമാണ് പണക്കൊഴുപ്പിന്റെ പ്രകടനങ്ങളാകുന്ന കാലത്തും ലളിതമായൊരു കല്യാണമായത്.ഒരു അനാഥാലയത്തിലെ ഒരു കുട്ടിയുടെ ഒരു കൊല്ലത്തെ ചെലവും ഒരു മസ്ജിദിലേക്ക് ഒരാൾക്ക് പ്രാർത്ഥനക്കുള്ള മുസ്വല്ലയുടെ ചെലവുമായിരുന്നു വിവാഹമൂല്യം.ജീവകാരുണ്യപരമായ സുകൃതത്തോടെയുള്ള മഹർ-വിവാഹമൂല്യം ഇന്നത്തെ സമൂഹത്തിനെ ചിന്തിപ്പിക്കുന്നതായി. പണമായോ ആഭരണമായോ മറ്റോ യാതൊരു സ്ത്രീധനവുമില്ലാതെ ആർഭാട ചെലവുകൾ ഒഴിവാക്കി, മധുരപലഹാരം വിവാഹസൽക്കാരമായി നല്കിയും ഇവർ ജീവിത സന്തോഷം സഹജീവികൾക്ക് കൂടി ഉപകാരപ്രദമാക്കി.
സ്ത്രീധനമില്ല,വിവാഹ മൂല്യം നവ ദമ്പതികൾ നൽകിയത് ജീവകാരുണ്യപരമായ പ്രവർത്തനത്തിന്. മാതൃകയായി ഒരു വിവാഹം
Samad Kalladikode
0
Post a Comment