എടത്തനാട്ടുകര: കഴിഞ്ഞ 25 വർഷക്കാലമായി ജിദ്ദയിലുള്ള എടത്തനാട്ടുകരക്കാരുടെ പൊതു കൂട്ടായ്മയായ ജീവ( ജിദ്ദ എടത്തനാട്ടുകര എജുക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷൻ) നാളിതുവരെ പ്രവാസി ക്ഷേമത്തിനും അഭിവൃദ്ധിക്കും മുൻനിർത്തി എടത്തനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി ജീവകാരുണ്യ മത സാംസ്കാരിക പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നുള്ള ജീവ പ്രവാസി കൂട്ടായ്മ പാലിയേറ്റീവ് പരിചരണ രംഗത്ത് നിറസാന്നിധ്യമായ എടത്തനാട്ടുകര,എടപ്പറ്റ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളിലേക്ക് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ കൈമാറി.മുൻ വർഷങ്ങളിലും ഇത്തരം സഹായസഹകരണങ്ങൾ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.നാട്ടിലെ സന്നദ്ധ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിൽ പ്രവാസികളുടെ പിന്തുണ ഏറെ പ്രശംസനീയം ആണെന്ന് ചടങ്ങ് അഭിപ്രായപ്പെട്ടു..
പാലിയേറ്റീവ് ക്ലിനിക്കിൽ ചടങ്ങിൽ ജീവ സ്ഥാപക നേതാവ് തുവശ്ശേരി ബാപ്പു അധ്യക്ഷത വഹിച്ച ചടങ്ങ് ജീവയുടെ മുതിർന്ന അംഗം ഫസലുൽ അലി മാസ്റ്റർ ഉദ്ഘാടനം കർമ്മം നിർവഹിച്ചു.ജീവ പ്രതിനിധികളായ ഫക്കീസ സഫർ,പള്ളത്ത് ഉമ്മർ, അലി പടുവൻപാടൻ, പടുവൻപാടൻ ഉസ്മാൻ, യൂനുസ്,മുതുകുറ്റി മണി എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക് ഭാരവാഹികളായ മുഹമ്മദ് സക്കീർ,റഷീദ് ചതുരാല,ജസീർ പി, എടപ്പറ്റ ക്ലിനിക്ക് ഭാരവാഹികളായ ഷൗക്കത്ത്, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഭാരവാഹികളായ ജംഷാദ് പള്ളിപ്പറ്റ,റഫീക്ക് കൊടുക്കാടൻ,മജീദ് സി.പി.നൂറുദ്ദീൻ ടി പി, അബൂബക്കർ മാസ്റ്റർ, വ്യാപാരി വ്യവസായി നേതാക്കളായ എപി മാനു മുഫീന ഏനു,എടത്തനാട്ടുകര യുവജന കൂട്ടായ്മ ഭാരവാഹികളായ അമീൻ മഠത്തൊടി നസീർ ബാബു പൂദാനി തുടങ്ങിയവർ സംബന്ധിച്ചു.ചടങ്ങിൽ ജീവ ജനറൽ സെക്രട്ടറി റഫീക്ക് ചക്കം തൊടി സ്വാഗതവും ജംഷാദ് തങ്കായത്തിൽ നന്ദിയും പറഞ്ഞു.
إرسال تعليق