തച്ചമ്പാറ: എംഎസ്എഫ് ഹരിത തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള 13 നും 28 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികൾക്ക് വേണ്ടി ലുമിനാ '25 ഏക ദിന ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നു.നമ്മുടെ വിദ്യാർത്ഥിനി സുഹൃത്തുക്കളെ ഉന്നതങ്ങളിൽ എത്തിക്കുന്നതിനായുള്ള കരിയർ ഗൈഡൻസ്,വളർന്നു വരുന്ന തലമുറയിൽ സംഘടിതമായ നിലനിൽപ്പിനുള്ള പ്രാധാന്യത, വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങൾക്കുള്ള പരിഹാരം തുടങ്ങിയ വേറിട്ട വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളുടെ നേതൃത്വത്തിൽ സെഷനുകൾ ഉണ്ടാവും. ലൂമിന 25 ഏകദിന ക്യാമ്പ് നാളെ തച്ചമ്പാറയിൽ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് എം ടി മുഹമ്മദ് അസ്ലം ഉദ്ഘാടനം നിർവഹിക്കും. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് തൊഹാനി, ഡോക്ടർ തസ്ലിം നാദിർ ഐ ആർ എസ്, എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി വസീം മാലിക്ക് ഓട്ടുപാറ,ഹരിത സംസ്ഥാന ചെയർപേഴ്സൺ ആയിഷ മറിയം, ജില്ലാ ജനറൽ കൺവീനർ ഫിദ, വൈസ് ചെയർപേഴ്സൺ ഷൗക്കിയ തുടങ്ങിയവർ സെഷനുകൾ ലീഡ് ചെയ്യുന്നു.
إرسال تعليق