കൂടെനിന്ന് കരുത്ത് പകർന്ന് കെ സി എഫ്. ഭിന്നശേഷിക്കാർക്ക് ഉല്ലാസം പകർന്ന പൈതൃക പഠനയാത്രയ്ക്ക് അട്ടപ്പാടിയിൽ സ്വീകരണം നൽകി

 

കേരള ചാരിറ്റി ഫൗണ്ടേഷൻ 'തിരയിളക്കം2025' ഭിന്നശേഷി സൗഹൃദ സാംസ്ക്കാരിക പൈതൃക യാത്ര സ്നേഹ സംഗമത്തിലെ അംഗങ്ങൾ ഗോത്ര ഗായിക നഞ്ചിയമ്മക്കൊപ്പം

മണ്ണാർക്കാട്:കേരള ചാരിറ്റി ഫൗണ്ടേഷൻ കെ സി എഫ് 'തിരയിളക്കം2025' ഭിന്നശേഷി സൗഹൃദ സാംസ്ക്കാരിക പൈതൃക യാത്ര നടത്തി.സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ഭിന്നശേഷി വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നന്മയും ഒരുമയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള ചാരിറ്റി ഫൗണ്ടേഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു വിനോദയാത്ര.മലപ്പുറം കക്കാട് നിന്നും അറുപതോളം അംഗങ്ങൾ പങ്കെടുത്ത പൈതൃക പഠനയാത്രക്ക് ജില്ലയിൽ നിലമ്പൂർ,പെരിന്തൽമണ്ണ, ഹിറാ പാർക്ക് എന്നിവിടങ്ങളിൽ ആദ്യ സ്വീകരണം നൽകി. അട്ടപ്പാടി താവളത്ത് എത്തിയ യാത്രയെ സാമൂഹിക പ്രവർത്തകരായ വേണുഗോപാൽ ഹരിപ്പാട്,ശ്രീധരൻ അട്ടപ്പാടി,താവളം ഇമാം സെയ്തലവി ബാഖവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.    അട്ടപ്പാടി ക്യാമ്പ് സെന്ററിൽ നടന്ന ഭിന്ന ശേഷി സാംസ്കാരിക പൈതൃക സംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു അട്ടപ്പാടി ഉൽഘാടനം ചെയ്തു.കെസിഎഫ് പ്രസിഡണ്ട് അബു വെങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചു.കെസിഎഫ് ചെയർമാൻ അബ്ദുൽ റസാക്ക് മാളിയേക്കൽ,സെക്രട്ടറി മുംതാസ് മോൾ,എന്നിവർ ആമുഖഭാഷണം നടത്തി. ഗോത്ര ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ, സാംസ്ക്കാരിക പ്രവർത്തകൻ മാണി പറമ്പേട്ട്,ജീവകാരുണ്യ പ്രവർത്തകൻ അസീസ് മഞ്ചേരി,പ്രസന്ന ഗോപാലൻ കൊട്ടാരക്കര, ഇക്ബാൽ അട്ടപ്പാടി, ശ്രീധരൻ അടപ്പാടി,വി എം ലത്തീഫ്,വേണു ഗോപാൽ ഹരിപ്പാട്,ഇരുള ഭാഷാ കവി മണികണ്ഠൻ അട്ടപ്പാടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.വി. എം.ലത്തീഫ്,അംബിക മാറാക്കര,സജിത്ത് കാരക്കുളം,സുബൈർ കൽപകഞ്ചേരി,ഷമീർ എടപ്പാൾ,സുബൈദ അകമ്പാടം തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ നിർധന കുടുംബത്തിന് അസീസ് മഞ്ചേരി തയ്യൽ മെഷീൻ നൽകി.സംഘാടന മേന്മ കൊണ്ടും സാംസ്ക്കാരിക പൈതൃകംകൊണ്ടു മനോഹരമാക്കിയ യാത്രക്ക് അബു വെങ്ങമണ്ണിൽ,അസീസ് മഞ്ചേരി,അബ്ദുൽ റസാക്ക് മാളിയേക്കൽ പ്രസന്ന ഗോപാലൻ ഷിഹാബ് കക്കാട് എന്നിവർ നേതൃത്യം നൽകി.ചക്ര കസേരയിൽ ഇരുന്നും മനസ്സിലുറപ്പിച്ച ചുവടുകളും താളവും ഹൃദ്യമാക്കി കെ സി എഫ് അംഗങ്ങൾ ക്യാമ്പ് സെന്ററിൽ അവതരിപ്പിച്ച ഒപ്പനയും മറ്റു കലാപരിപാടികളുംവിവിധ സ്ഥലങ്ങളിലെ സന്ദർശനവും മനസ്സിൽ സന്തോഷത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്നതായി.

Post a Comment

أحدث أقدم