അരങ്ങ്: കുടുംബശ്രീ ഓക്സിലറി സർഗോത്സവ മൊരുക്കി

 

തച്ചമ്പാറ :ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും സംയുക്തമായി അരങ്ങ് കുടുംബശ്രീ ഓക്സിലറി സർഗോത്സവ മൊരുക്കി.തച്ചമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പാലക്കാട് എം പി വി.കെ ശ്രീകണ്ടഠൻ ഉദ്ഘാടനം ചെയ്തു.പുരുഷന്മാരുടെ മേൽ ആധിപത്യം സ്ഥാപിക്കാനല്ല മറിച്ച് സ്ത്രീക്കും പുരുഷനും തുല്ല്യ പരിഗണന നൽകുക എന്നതാണ് സമത്വം എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ വിവിധ വിദ്യാലയങ്ങൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും. ഏറ്റവും കൂടുതൽ യൂസർഫീകളക്റ്റ് ചെയ്തവരെയും അനുമോദിക്കുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് ബാബു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാരദ പുന്നക്കല്ലടി, സി ഡി എസ് ചെയർപേഴ്സൺ സുനിത,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നാരായണൻകുട്ടി,ജില്ലാ പഞ്ചായത്തംഗം റെജി ജോസ്,ബ്ലോക്ക് പഞ്ചായത്തംഗം പി.വി കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ തനൂജ രാധാകൃഷ്ണൻ,ഐസക്ക് ജോൺ,അബൂബക്കർ, മെമ്പർമാർ,വിവിധ യൂണിറ്റുകളിലെകുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post