തച്ചമ്പാറ: ദേശീയ ഗ്രന്ഥശാലയും പെരിന്തൽമണ്ണകിംസ് അൽഷിഫാ ആസ്പത്രിയും സംയുക്തമായി ഡോ. എ.കെ. ജോർജ് അനുസ്മരണവും അനുമോദനവും ആരോഗ്യ ക്ലാസ്സും തച്ചമ്പാറ സെൻ്റ് ഡൊമിനിക് സ് സ്കൂളിൽ സംഘടിപ്പിച്ചു.ഡോ. റെയ്സൺ പി. ചാക്കോ പരിപാടി ഉൽഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.കെ. നാരായണൻ സ്വാഗതവും കെ.ഹരിദാസൻ നന്ദിയും പറഞ്ഞു. 'വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ പരമോന്നത ബഹുമതി " ഡയമണ്ട് " ലഭിച്ച ഡോ. ജിതിൻ ബിനോയ് ജോർജിന്, ഡോ. റെയ്സൺ പി. ചാക്കോ ഉപഹാരം നൽകി ആദരിച്ചു.ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിലും 'ഭീകരവാദികൾ കൊലപ്പെടുത്തിയതിലും അനുശോചനം എ. രാമകൃഷ്ണൻ പറഞ്ഞു. ഡോ. കെ. സി. ശശികുമാർ, ഡോ. കെ. ദാമോദരൻ,എഞ്ചിനീയർ മത്തായി ഈപ്പൻ, ഡോ. വി. എസ്സ്. സുനിൽ രാജ്, ഡോ. സോഫിയ സിൽവി , ഡോ. പി.പി. മുഹമ്മദ് സിയാദ്, ഡോ. ഷിഹാബുദ്ദീൻ, ഡോ. എ. എ. ലത്തീഫ്, ഡോ. സംഗീത, പ്രൊഫ: സാബു ഐപ്പ് , ഡോ. രാകേഷ് കൃഷ്ണ അൽഷിഫ ഹെൽത്ത് കെയർ ഹെഡ് പി.ടി. അബ്ദുള്ള ഷാക്കിർ - എന്നിവർ സംസാരിച്ചു. വി.പി. കേശവൻ കുട്ടി സ്നേഹസ്മരണ നടത്തി.സ്ട്രോക്കും നൂതന ചികിത്സാ രീതിയും എന്ന വിഷയത്തിൽ ഡോ. ജിതിൻ ബിനോയ് ജോർജ് സോദാഹരണബോധവൽക്കരണ ക്ലാസ്സ് നൽകി.
ഡോക്ടർ എ.കെ. ജോർജ് അനുസ്മരണം സംഘടിപ്പിച്ചു
The present
0
Post a Comment