കാഞ്ഞിരപ്പുഴ:രണ്ടു ദിവസങ്ങളിലായി നടന്ന സി.പി.ഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞിരം സെന്ററിൽ നടന്ന പ്രകടനം ആവേശം പകർന്നു.വിവിധ കലാരൂപങ്ങളോടെ നടന്ന പ്രകടനം ഉത്സവപ്രതീതി സൃഷ്ടിച്ചു.കിസാൻസഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.കെ.രാമൻകുട്ടി അധ്യക്ഷനായി.രാജ്യത്തെ ഒറ്റു കൊടുത്ത പാരമ്പര്യമാണ് ബി ജെ പി യുടേത്.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഒരേടിൽപ്പോലും തങ്ങളുടേതായ ഒരു സംഭാവനയും അവകാശപ്പെടാനില്ലാത്തവരാണവർ. ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.എല്ലാ മനുഷ്യർക്കും ഇടയിൽ സാഹോദര്യവും പരസ്പര ബഹുമാനവും ഉൾക്കൊള്ളുന്ന,ഇന്ത്യക്കാർ എന്ന സങ്കല്പത്തെ ഇല്ലാതാക്കി, വിവാദവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഭേദഗതി നിയമങ്ങൾ കൊണ്ടുവന്ന്, രാജ്യ സുരക്ഷയിൽ വീഴ്ച വരുത്തി ഈ രാജ്യത്തെ അപകടത്തിലേക്ക് കൊണ്ടുപോകുന്നതായി ഉദ്ഘാടകൻ പറഞ്ഞു. കിസാൻസഭ ജില്ല സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി,പി.ശിവദാസൻ,പി.ചിന്നക്കുട്ടൻ,കെ. രാധാകൃഷ്ണൻ,കെ. ആർ.സുരേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.
إرسال تعليق