ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി : സ്നേഹ ബിനു നാടിന് മാതൃക

 

തച്ചമ്പാറ: ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി പാലക്കയം കാർമൽ എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിനി സ്നേഹ ബിനു.മുടി നഷ്ടമായ ക്യാൻസർ രോഗികൾക്ക് മുടിക്ക് പകരം വിഗ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്നേഹ ബിനു തന്റെ മുടി പകുത്തു നൽകിയത്. പാലക്കയം ചീനിക്കപാറ ചെട്ടിയത്ത് വീട്ടിൽ ബിനു,റിൻസി ദമ്പതികളുടെ മകളാണ് സ്നേഹ. മുടി പാഥേയം ഭക്ഷണം വിതരണം സതീഷ് മണ്ണാർക്കാട് ഏറ്റുവാങ്ങി. നീട്ടി വളർത്തിയ മനോഹരമായ മുടി കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ വേണ്ടി നൽകിയ സ്നേഹ ബിനുവിനെ സതീഷ് മണ്ണാർക്കാട് അഭിനന്ദിച്ചു. ഏതൊരു പെൺകുട്ടിയുടെയും സ്വപ്നങ്ങളിൽ ഒന്നായ മുടി മുറിച്ചു എന്നതും അത് രോഗബാധിതയിൽ ഏർപ്പെട്ടവർക്ക് നിൽക്കുക എന്നതും വലിയ വലിയ കാര്യം തന്നെയാണ് എന്നും വിദ്യാർത്ഥികൾ മറ്റു പല രീതികളിൽ വഴിതെറ്റി പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മനുഷ്യ സ്നേഹത്തിൽ മനുഷ്യ സ്നേഹപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരം വിദ്യാർത്ഥികളും ഉണ്ട് എന്നത് അഭിമാനിക്കേണ്ട കാര്യം തന്നെയാണ് എന്ന് സതീഷ് മണ്ണാർക്കാട് രേഖപ്പെടുത്തി.

Post a Comment

أحدث أقدم