പാലക്കാട്: കർണാടക കേന്ദ്ര സർവ്വകലാശാലയിൽ നിന്നും എം.എ. ഫോക് ലോർ & ട്രൈബൽ സ്റ്റഡീസിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ കൊല്ലങ്കോട്, ആനമാറി സ്വദേശി എ.എസ്. ഷാബുവിനെ സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. സതീഷ്, ഖജാൻജി വി. രതീഷ്, കോർഡിനേറ്റർ സി. പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു. എ.പി.ശിവദാസൻ, എം.കൃഷ്ണകുമാരി ദമ്പതികളുടെ മകനായ എ. എസ് ഷാബു കർണാടക കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി ക്കും പ്രവേശനം നേടിയിട്ടുണ്ട്.
Post a Comment