പാലക്കാട്: മാനവിക മൂല്യങ്ങൾ ചോർന്നു പോകാതെ,ആദർശ വിശുദ്ധി പൊതുജീവിതത്തിൽ കാത്തു സൂക്ഷിക്കാൻ കഴിഞ്ഞ അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു സി കെ ചന്ദ്രപ്പൻ എന്ന് കിസാൻ സഭ ദേശീയ എക്സി.മെമ്പർ വി.ചാമുണ്ണി പറഞ്ഞു. മാർച്ച് 22 സി കെ ചന്ദ്രപ്പൻ ഓർമ ദിനത്തിൽ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കർഷകരെ ആദരിക്കൽ,വനിത കർഷക സംഗമം എന്നീ പരിപാടികൾ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു.ചന്ദ്രപ്പൻ ഉയർത്തിപ്പിടിച്ച ആശയങ്ങളും നയങ്ങളും എത്ര പ്രസക്തമായിരുന്നു വെന്ന് ഇക്കാലം നമ്മെ ബോധ്യപ്പെടുത്തുകയാണ്.ചെറുപ്പക്കാരെയും അർപ്പണബോധമുള്ളവരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേകം താല്പര്യമായിരുന്നു.അദ്ദേഹത്തിന്റെ സംഘടനാ പാടവവും സമരവീര്യവും, ദീർഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടും വരുംതലമുറകൾക്ക് പ്രചോദനം പകരുന്നതാണ്.
സ്വന്തം ജീവിതത്തിലൂടെ ലാളിത്യവും ജനകീയതയും കാണിച്ചു തന്ന വ്യക്തിയായിരുന്നു സി.കെ ചന്ദ്രപ്പൻ എന്ന് നേതാക്കൾ പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സി.കെ.ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനത്തിൽ കർഷകരെ ആദരിച്ചു.വനിത കർഷകരെ സംഘടിപ്പിച്ച് ജില്ലയിൽ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പക്കുന്നതിന്
കിസാൻ സഭ വനിത ഘടകം രൂപീകരിച്ചു.
കിസാൻ സഭ ജില്ല സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി,പ്രസിഡന്റ് കെ.രാമചന്ദ്രൻ,കിസാൻ സഭ ദേശീയ സമിതി അംഗം എ.എസ്.ശിവദാസ്,അശോകൻ മലമ്പുഴ, പരമേശ്വരൻ പട്ടാമ്പി,എം.എൻ.കരുണാകരൻ,കെ.മല്ലിക തുടങ്ങിയവർ സംസാരിച്ചു
Post a Comment