കൃഷി പരാജയമാവില്ല. സ്ത്രീകൾക്കിടയിൽ കൃഷിയെക്കുറിച്ച് അറിവ് പകരാനും കൃഷി വ്യാപിപ്പിക്കാനും കിസാൻ സഭ വനിത ഘടകം

 

പാലക്കാട്‌:കൃഷിയിലൂടെ വിജയം കൊയ്യാം,കൃഷി വ്യാപകവും ജനകീയവുമാക്കാം,കിസാൻ സഭ വനിത ഘടകം ജില്ല കമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റായി വത്സല ഭവദാസ്,സെക്രട്ടറിയായിഎൻ.ആർ.ഇന്ദിര എന്നിവരെ നിയമിച്ചു.കർഷകരെ ആദരിക്കൽ,വനിത കർഷക സംഗമം എന്നീ പരിപാടികൾ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു.വിഷം തീണ്ടാത്ത പോഷകസമൃദ്ധമായ ഭക്ഷണം നൽകുക എന്ന വെല്ലുവിളിയാണ് നിലവിൽ ഭക്ഷ്യ സംവിധാനങ്ങൾ നേരിടുന്നത്.എന്നാൽ ഈ പദ്ധതിയിൽ ഇപ്പോൾ കുടുംബങ്ങൾ നടത്തുന്ന കൃഷി വലിയ ആവേശകരവും അഭിനന്ദനീയവുമാണ്. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതൽ ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ സമൂഹങ്ങളുടെ വികസനത്തിന് കുടുംബ കർഷകർ വഹിക്കുന്ന പങ്ക് നിർണായകമാണ്.ജില്ലയിൽ ഓരോ പ്രദേശത്തും യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. കിസാൻസഭ ദേശീയ എക്സി.മെമ്പർ വി.ചാമുണ്ണി,കിസാൻ സഭ ജില്ല സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി,പ്രസിഡന്റ് കെ.രാമചന്ദ്രൻ,കിസാൻ സഭ ദേശീയ സമിതി അംഗം എ.എസ്.ശിവദാസ്,അശോകൻ മലമ്പുഴ, പരമേശ്വരൻ പട്ടാമ്പി,എം.എൻ.കരുണാകരൻ,കെ.മല്ലിക തുടങ്ങിയവർ അഭിനന്ദനങൾ നേർന്ന് സംസാരിച്ചു

Post a Comment

Previous Post Next Post