സാഹോദര്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുക. ഇഫ്ത്വാർ സൗഹൃദ സംഗമം എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു

 

പാലക്കാട്: സാഹോദര്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണമെന്ന് ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം ആഹ്വാനം ചെയ്തു.എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.സമകാലിക സാഹചര്യത്തിൽ ഇഫ്ത്വാർ സൗഹൃദ സംഗമങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. സാമൂഹ്യമാനമുള്ള കർമ്മമാണ് വ്രതാനുഷ്ഠാനമെന്നും പുതിയ കാലത്ത് മനുഷ്യർക്കിടയിൽ സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും കണ്ണിതീർക്കുകയാണ് ഇത്തരം ഒത്തുചേരലുകളെന്നും അദ്ദേഹം പറഞ്ഞു.ഏരിയ സെക്രട്ടറി പി.എച്ച്.മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡണ്ട് ബുശൈറുദ്ദീൻ ശർഖി റമദാൻ സന്ദേശം നൽകി. ജില്ലാ പ്രസിഡണ്ട് കളത്തിൽ ഫാറൂഖ്, സൗഹൃദവേദി ചെയർമാൻ പ്രഫ.ശ്രീമഹാദേവൻ പിള്ള,കൺവീനർ അഡ്വ.ഗിരീഷ് നൊച്ചുള്ളി, അഡ്വ.രാജേഷ്, നഗരസഭാ കൗൺസിലർമാരായ സുഭാഷ്,എ.കൃഷ്ണൻ, സജിത് കുമാർ, എം.സുലൈമാൻ, രാമചന്ദ്രൻ, പി.മോഹൻദാസ്, പുഷ്പരാജ് മാഷ്, രമാദേവി ടീച്ചർ, ലിനിത ടീച്ചർ,മുരളീധരൻ, സുൽഫീക്കർ,രാമൻകുട്ടി കഥകളി തുടങ്ങിയവർ ആശംസകൾ നേർന്നു. കൺവീനർ എസ് . മുഹമ്മദലി സ്വാഗതം പറഞ്ഞു.സമൂഹത്തിലെ നാനാതുറകളിലെ നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കാളികളായി.

Post a Comment

Previous Post Next Post