കല്ലടിക്കോട്: കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിൽ കനിനിറവ് ഫാർമേഴ്സ് & പ്രൊഡ്യൂസേഴ്സ് കമ്പനിക്ക് അനുവദിച്ചകേരളഗ്രോ ബ്രാൻഡഡ് ജില്ലഷോപ്പ് കല്ലടിക്കോടും പ്രവർത്തനം ആരംഭിക്കുന്നതായി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.മാർച്ച് 25 ചൊവ്വ പകൽ രണ്ടുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ ഉദ്ഘാടനം നിർവഹിക്കും. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷനാകും.ജനപ്രതിനിധികളും,കർഷകരും,കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്കും തുടർന്നും ഏവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു
Post a Comment