തിരു :നൂറ്റി അമ്പത് വർഷം പിന്നിട്ട തിരുവനന്തപുരം വൈ. എം. സി. എ. ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും അമ്പത്തി അഞ്ചോളം കൃതികളുടെ കർത്താവും കേരളത്തിലെ നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ മേധാവിയും ഒട്ടനവധി പുരസ്കാരങ്ങൾക്ക് അർഹനും ആയിട്ടുള്ള ഡോ.ജോർജ് ഓണക്കൂറിനാണ് സമഗ്ര സംഭാവനക്കുള്ള വൈ. എം. സി. എ.-മുത്തൂറ്റ് ഫിനാൻസ് അവാർഡ്. ഇരുപത്തി ഏഴു ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചിട്ടുള്ള എഴുത്തുകാരിയും വാഗ്മിയും മുൻ ഡി. ജി. പി.യുമായ ഡോ. ബി. സന്ധ്യയെ വൈ. എം. സി. എ. സാഹിത്യ പുരസ്കാരത്തിനും തെരഞ്ഞെടുത്തു.പത്തോളം കൃതികൾ രചിക്കുകയും ഇംഗ്ലീഷിൽ സാഹിത്യം എഴുതുകയും ചെയ്യുന്ന കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ നേഫ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഫൗസിയ യൂനുസിനാണ് വൈ. എം. സി. എ. യുവ സാഹിത്യ പുരസ്കാരം.
ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് എല്ലാ പുരസ്കാരങ്ങളും.ലോക പുസ്തക ദിനമായ ഏപ്രിൽ 23നു തിരുവനന്തപുരം വൈ. എം. സി. എ. യിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വച്ചു പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണെന്നു വൈ. എം. സി. എ. പ്രസിഡന്റ് അഡ്വ.ഇടിക്കുള സഖറിയയും ജനറൽസെക്രട്ടറി ടിബു പി.ജോസഫും ജനറൽ പ്രോഗ്രാംസ് കമ്മിറ്റി ചെയർമാൻ ജോൺ ജി. കൊട്ടറയും അറിയിച്ചു.
Post a Comment