മാലിന്യ മുക്ത ഗ്രാമം : 38 ഓളം ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

 

തച്ചമ്പാറ: മാലിന്യ മുക്ത ഗ്രാമമാക്കുന്നതിനായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ 38 ഓളം ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ് വി.നൗഷാദ് ബാബു ഉദ്‌ഘാടനം ചെയ്‌തു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ റാലിയും പൊതുസമ്മേളനവും നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പുന്നക്കല്ലടി, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ മുച്ചിരിപ്പാടം,ഒ.നാരായണൻ കുട്ടി,അംഗങ്ങളായ ജയ ജയപ്രകാശ്, കെ.കൃഷ്ണൻകുട്ടി, രാജി ജോണി, കെ.മല്ലിക, ബിന്ദു കുഞ്ഞിരാമൻ,എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post