മുതുകുറുശ്ശി : മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ, മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ് & ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ അധ്യക്ഷതവഹിച്ചു.നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് എക്‌സൈസ് ഉദ്യോഗസ്ഥനും വിമുക്തി കോർഡിനേറ്ററുമായ സഹീർ അലി ക്ലാസ് എടുത്തു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം. ഉണ്ണികൃഷ്ണൻ, ഫാ: ഫെബിൻ വടക്കേകുടി എന്നിവർ പ്രസംഗിച്ചു. വി.കെ. രമേഷ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ സദസ് ഏറ്റു ചൊല്ലി.വിവിധ ലൈബ്രറികളിൽ നിന്നെത്തിയ പ്രവർത്തകർ, ഭരണ സമിതിയംഗങ്ങൾ, വനിതാ വേദി, വയോജന വേദി, യുവ ജനവേദി , വിവിധ സാമൂഹിക, രാഷ്ടീയ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്ലബ് സെക്രട്ടറി ഏ.ആർ രവിശങ്കർ സ്വാഗതവും പ്രസിഡണ്ട് പി.രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
إرسال تعليق