ഇഞ്ചിപ്പുളി- മലയാളത്തിൽ ആദ്യമായി ഇറങ്ങിയ പാചക ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

 

പാലക്കാട്‌: മേതിൽ സതീശൻ എഴുതി ആലപിച്ച ഇഞ്ചിപ്പുളി എന്ന ഗാനം അതിന്റെ പ്രത്യേകകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇതുവരെ ആരും പരീക്ഷിക്കാത്ത വേറിട്ടൊരു പുതുമയാണ് പ്രവാസി എഴുത്തുകാരനും ഗായകനുമായ സതീശൻ ഒരുക്കിയിട്ടുള്ളത്. മലയാളത്തിൽ ആദ്യമായാണ് ഇതുപോലൊരു പാചക ഗാനം പുറത്തിറങ്ങുന്നത്. സ്വരനിവേദ്യം ക്രിയേഷൻസ് പുറത്തിറക്കിയ ഗാനത്തിന് ഈണം നൽകിയത് ദുബായിലെ സംഗീത സംവിധായകനായ ഗോകുൽ മേനോനാണ്. ശശി വള്ളിക്കാട് പശ്ചാത്തല സംഗീതം നൽകി.വിജയ പ്രകാശ് നിർമ്മാണവും സംഗീത ശ്രീകാന്ത് ഏകോപനവും നിർവ്വഹിച്ചു.ഇഞ്ചിപ്പുളിയുടെ പാചകവിധി സരസമായ വരികളിലൂടെ ആവിഷ് ക്കരിക്കുകയാണ് ഗാനത്തിൽ.ഗാനത്തിന് അനുയോജ്യമായ ദൃശ്യങ്ങൾ സന്നിവേശിപ്പിച്ചത് ആർ സി നായരാണ്. പാലക്കാടൻ കൂട്ടായ് മയിലൂടെ പുറത്തിറങ്ങിയ ഈ വിശേഷാൽ ഗാനം ഇറങ്ങിയ ആദ്യ ദിവസം തന്നെ ആയിരങ്ങളാണ് കണ്ടതും പങ്കുവച്ചതും.  

മേതിൽ സതീശനും ടീമും ഈയിടെ പുറത്തിറക്കിയ പതിന്നാല് ജില്ലകളെ കോർത്തിണക്കിയുള്ള കേരളഗാനവും അത്തരത്തിലുള്ള ആദ്യഗാനം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Post a Comment

أحدث أقدم