എടത്തനാട്ടുകര: വിശുദ്ധ റമദാനിൽ നേടിയ ആത്മവിശുദ്ധിയും സൂക്ഷ്മതയും നിലനിർത്താൻ എല്ലാവരും ത്യാഗപൂർണ്ണമായ ജീവിതം നയിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ദാറുൽ ഖുർആൻ യൂണിറ്റ് കോട്ടപ്പളള എം.ബി. കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച റമദാൻ വിജ്ഞാന വേദി ആഹ്വാനം ചെയ്തു.ആഘോഷങ്ങളിൽ അതിര് കടക്കാതിരിക്കാനും, പ്രയാസമനുഭവിക്കുന്ന സഹജീവികളോട് കരുണ കാണിക്കാനും റമദാനിൻ്റെ അവസാന നാളുകളിൽ വിശ്വാസി സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്തണം.സാമ്പത്തിക വിശുദ്ധി നേടാൻ പ്രവാചൻ പഠിപ്പിച്ച സകാത്ത് വിഹിതം അർഹരിലെത്തിക്കാൻ കടുത്ത ജാഗ്രത പുലർത്തണം. സാമ്പത്തിക വിശുദ്ധി നഷ്ടപ്പെട്ടാൽ മറ്റു ആരാധനാ കർമ്മങ്ങൾക്ക് യാതൊരു സ്വീകാര്യതയും ലഭിക്കില്ലെന്ന തിരിച്ചറിവും വിശ്വാസികൾക്ക് ഉണ്ടാകണമെന്ന് വിജ്ഞാന വേദി അഭിപ്രായപ്പെട്ടു.വിസ്ഡം സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി മെയ് 11 ന് പെരിന്തൽമണ്ണയിൽ 'ധർമ സമരത്തിൻ്റെ വിദ്യാർത്ഥി കാലം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിൻ്റെ പ്രചാരണ ഭാഗമായാണ് റമദാൻ വിജ്ഞാന വേദി സംഘടിപ്പിച്ചത്.വിസ്ഡം ജില്ലാ സെക്രട്ടറി റശീദ് കൊടക്കാട്ട്'പരീക്ഷണത്തിന്റെ ഭിന്ന മുഖങ്ങൾ',ഷാഫി സ്വബാഹി'മതനിരാസത്തിന്റെ നാൾവഴി',വിസ്ഡം എടത്തനാട്ടുകര മണ്ഡലം ജോ. സെക്രട്ടറി എം. അബ്ദു റസാഖ് സലഫി'നന്മകൾ നിലനിർത്താൻ' എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.വിസ്ഡം ജില്ലാ ജോ. സെക്രട്ടറി ഒ.മുഹമ്മദ് അൻവർ, മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, വിസ്ഡം യുത്ത് മണ്ഡലം സെക്രട്ടറി എൻ. ഷഫീഖ്, റഫീഖ് പൂളക്കൽ, കെ.ടി.മുഹമ്മദ്,ഉമ്മർ പൂളക്കൽ, എൻ.അലി അക്ബർ സ്വലാഹി, പി. അബ്ദുസ്സലാം, പി. അക്ബർ അലി തുടങ്ങിയവർ പ്രസംഗിച്ചു.സ്കൂൾ ഓഫ് ഖുർആൻ ദാറുൽ ഖുർആൻ സെന്ററിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
റമദാനിൽ നേടിയ ആത്മവിശുദ്ധി നിലനിർത്തുക: വിസ്ഡം റമദാൻ വിജ്ഞാനവേദി
Samad Kalladikode
0
إرسال تعليق