കാഞ്ഞിരപ്പുഴ :പൊറ്റശ്ശേരി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ കേരള സ്കൂൾ കലോത്സവം DRIZZLE 2024 ന്റെ ഭാഗമായി സ്കൂൾ നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച കാരുണ്യ മിയാമിസ് സേമിയ സ്വീറ്റ് പാർലർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഒരുപോലെ ആകർഷിച്ചു. കുട്ടികൾക്കിഷ്ടമായ ഭക്ഷണങ്ങൾ ചുരുങ്ങിയ രൂപയിൽ ലഭ്യമായപ്പോൾ അവർ പാർലറിനെ ഹൃദയത്തോടുചേർത്ത് ആസ്വദിച്ചു. മിയാമിസ് എന്നപുതിയ ഭക്ഷണവിഭവവും കുലിക്കിസർബത്തും കാരുണ്യാപാർലറിനെ കലോത്സാവവേദികളേക്കാൾ തിരക്കുള്ളയിടമാക്കി മാറ്റുകയായിരുന്നു.
പ്രിൻസിപ്പൽ ഇൻ ചാർജ്ജ് മൈക്കിൾ ജോസഫ് മിയാമിസ് രുചിച്ച് ആദ്യ വില നൽകി പാർലർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സുനേഷ്. കെ. എസ്, പ്രോഗ്രാം ഓഫീസർ സനൽകുമാർ. എസ്, എന്നിവർ ഒപ്പം ചേർന്നു. ഒന്നാംവർഷ സന്നദ്ധസേവകരായ പ്രഫുൽദാസ്, അമൽ ബിനോയ്, ഗ്ലാഡ്വിൻ സിജിൻ, ശ്വേത. ന്, ആരതി,കാർത്തിക, ആർദ്ര, അഭിജിത്, സൗരവ് കൃഷ്ണൻ, ആൽവിൻ കുരിയാക്കോസ്, ആദർശ് കെ മേനോൻ, അഞ്ജനമോൾ, മനിക, അനഘ, രഞ്ജില തുടങ്ങിയവർ നേതൃത്വം നൽകി. അദ്ധ്യാപകരായ സുബിൻ സെബാസ്റ്റ്യൻ, സൽമാൻ ഷാലു, റിജോദാസ്, തുടങ്ങിയവർ വോളന്റീർസ്ന് നിർദേശങ്ങൾ നൽകി.കാരുണ്യ പാർലറിൽ നിന്നും ലഭിച്ച ലാഭം 5409 രൂപ കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് പ്രോഗ്രാം ഓഫീസർ സനൽകുമാർ മാസ്റ്റർ അറിയിച്ചു.
Post a Comment