ബലാത്സംഗക്കേസില്‍ യൂട്യൂബറായ മണ്ണാർക്കാട് സ്വദേശി അറസ്റ്റില്‍

 

കൊളത്തൂർ: നിർധനയായ യുവതിക്ക് വീട് നിർമ്മിക്കാൻ സഹായ വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് ആണ്ടിപാടം സ്വദേശിയായ ആഷിഖിനെ കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വകാര്യ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന ആഷിക്ക് ഒരു യൂട്യൂബറുമാണ്. കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കൊളത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്പ് സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട യുവതിക്ക് വീട് നിർമ്മിച്ചു നൽകാൻ ആഷിഖ് സഹായ വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് കാറിൽ കയറ്റികൊണ്ടുപോയ ശേഷം പാങ്ങ് ചന്തപ്പറമ്പിലുള്ള ആളൊഴിഞ്ഞ വീടിന് സമീപം കാർ നിർത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് യുവതി കൊളത്തൂർ പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം കൊളത്തൂർ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാർക്കാട് നിന്നും ആഷിഖിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ബലാൽസംഗത്തിന് ഉപയോഗിച്ച് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.


Post a Comment

Previous Post Next Post