തച്ചമ്പാറ : പാലക്കയം അച്ചിലട്ടി എസ്.ടി. നഗറിൽ ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ പ്രസവിച്ചു.ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ഉടനെ കാഞ്ഞിരപ്പുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആംബുലൻസിൽ മണ്ണാർക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിജോണി, ആരോഗ്യ പ്രവർത്തക ജെ.പി.എച്ച്.എൻ. നിഷ എന്നിവരാണ് ആശുപത്രിയിലെത്തിക്കാൻ നേതൃത്വംവഹിച്ചത്.ജീപ്പുകൾപോലും പോകാൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് വീട്.അതിരാവിലെ ആയതിനാൽ പല ആളുകളെയും ബന്ധപ്പെട്ടാണ് ജീപ്പ് ലഭിച്ചത്.അമ്മയും ആൺകുഞ്ഞും സുഖമായി ഇരിക്കുന്നതായി ഭർത്താവ് ശരത്ത് പറഞ്ഞു.
إرسال تعليق