കല്ലടിക്കോട്:തച്ചമ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനവും മറ്റു പാർട്ടി സ്ഥാനങ്ങളും രാജിവെച്ച് ബിജെപിയിലേക്ക് സ്വയം വന്ന ജോർജിന് പാർട്ടി അർഹിക്കുന്ന മാന്യതയും പരിഗണനയും നൽകിയിരുന്നു എന്നും തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കി പാർട്ടി പൂർണ്ണ പിന്തുണ നൽകിയെന്നും പക്ഷേ നിലപാടുകളിൽ സ്ഥിരതയില്ലാത്ത വ്യക്തിയെ ജനം അംഗീകരിച്ചില്ലെന്ന വസ്തുത പാർട്ടി വിലയിരുത്തി. സ്ഥിരമായി രാഷ്ട്രീയ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്ന പതിവ് ഇനി ആവർത്തിക്കില്ലെന്ന വിശ്വാസത്തിലാണ് ഭാരതീയ ജനത പാർട്ടി അദ്ദേഹത്തെ പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചത്,ഒരു പൊതു പ്രവർത്തകൻ്റെ വിശ്വാസ്യത ലംഘിച്ചു കൊണ്ടാണ് തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി വീണ്ടും അദ്ദേഹം നിലപാട് മാറ്റിയിരിക്കുന്നത് എന്നും പ്രാഥമിക അംഗത്വത്തിന് അപ്പുറം ജോർജ് തച്ചമ്പാറയ്ക്ക് പാർട്ടിയിൽ യാതൊരുവിധ ചുമതലകളും ഉണ്ടായിരുന്നില്ല എന്ന് മണ്ഡലം അധ്യക്ഷൻ പി.ജയരാജ് അറിയിച്ചു.
Post a Comment