തച്ചമ്പാറ:ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ജോർജ് തച്ചമ്പാറ രാജിവെച്ചതായി ഫേസ്ബുക്ക് സന്ദേശം വഴി പങ്കുവെച്ച് ജോർജ് തച്ചമ്പാറ.
പ്രിയപ്പെട്ടവരെ ഞാനും എന്റെ സഹപ്രവർത്തകരും. ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ചതായി അറിയിക്കുന്നു. തുടർന്നുള്ള രാഷ്ട്രീയ നിലപാടുകൾ പിന്നീട്തീരുമാനിക്കും. എന്നിങ്ങനെയായിരുന്നു ഫേസ്ബുക്ക് സന്ദേശം വഴി രാജി അറിയിച്ചത്. 2024 ജൂലൈ 4 നാണ് ജോർജജും കൂടെയുള്ള പ്രവർത്തകരും ബിജെപിയിൽ ചേർന്നത്. സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറിയായിരുന്ന ജോർജ് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് മെമ്പർസ്ഥാനവും രാജിവെച്ചായിരുന്നു ബിജെപി പ്രവേശം. തുടർന്ന് 5-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു.ഇതിനിടെ മുൻ കോൺഗ്രസ്സ് പ്രവർത്തകനായ ജോർജ് മണിമലയേയും ജോർജ് ബിജെപിയിലെത്തിച്ചു.സിപിഐയിലൂടെയാണ് ജോർജജിന്റെ രാഷ്ട്രീയ പ്രവേശം. ശേഷം കോൺഗ്രസ്സിലേക്കും വീണ്ടും സിപിഐയിലുമെത്തി. ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായിരിക്കേയാണ് തച്ചമ്പാറയിലെ പ്രാദേശിക രാഷ്ട്രീയത്തെ ഞെട്ടിച്ച് ജോർജജും കൂട്ടരും ബിജെപിയിൽ ചേർന്നത്.3 മാസം തികഞ്ഞതോടെ രാജിയും വെച്ചു. തുടർന്നുള്ള രാഷ്ട്രീയം പിന്നീട് തീരുമാനിക്കുമെന്നാണ് ജോർജജിന്റെ നിലപാട്.
Post a Comment