എടത്തനാട്ടുകര: എം ഇ എസ് കെടിഎം ഈ എം എച്ച് എസ് എസ് വട്ടമണ്ണപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക പൊതുസമൂഹത്തിൽ പാലിയേറ്റീവ് സംസ്കാരം ഉയർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ (സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ) കൂട്ടായ്മ രൂപീകരിക്കുകയും പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ മുഹമ്മദ് ബിൻഷാദ്.ടി. പരിപാടി ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ല പാലിയേറ്റീവ് സൊസൈറ്റി ട്രഷറർ അബ്ദുൽ റഷീദ് ചതുരാല,എസ് ഐ പി കോഡിനേറ്റർ രവികുമാർ കെ,എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി റഹീസ് എടത്തനാട്ടുകര എന്നിവർ ബോധവൽകരണ പരിപാടിക്ക് നേതൃത്വം നൽകി.അധ്യാപകരായ അക്ബർ ഷഹദ് പി,ധന്യ കൃഷ്ണൻ,എന്നിവർ സംസാരിച്ചു.
إرسال تعليق