അഗളി : കത്തെഴുത്തിൻ്റെ മഹിമ നേരിട്ടറിയാൻ ലോക തപാൽ ദിനത്തിൽ അബ്ദുൾ കലാം ട്രൈബൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ കത്തെഴുതിയത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും തുടങ്ങി കേന്ദ്ര മന്ത്രിമാർക്കും സംസ്ഥാന മന്ത്രിമാർക്കും വരെ. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെയായി 101 കത്തുകളാണ് മന്ത്രിമാരെ തേടി പോകുന്നത്.സ്ക്കൂളിലേക്കുള്ള വഴിയും അട്ടപ്പാടി ചിന്നത്തടാകം റോഡും ശരിയാക്കണം, അട്ടപ്പാടി റൂട്ടിലേക്ക് കേടുപാടുകളില്ലാത്ത KSRTC ബസ്സുകൾ അനുവദിക്കണം, നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം, വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണണം, ലഹരി ഉപയോഗം തടയണമെന്നും തുടങ്ങിയ ജനകീയ ആവശ്യങ്ങൾക്കൊപ്പം നാടിന്റെ പ്രത്യേകതയും സൗന്ദര്യവും വിവരിച്ചു കൊണ്ട് കൂടി കുട്ടികൾ കത്തെഴുതിയിട്ടുണ്ട്. എഴുതിയ കത്തുകൾ പോസ്റ്റ് ചെയ്ത് മറുപടികൾക്ക് വേണ്ടി കാത്തിരിക്കുകയാണ് കുരുന്നുകൾ. സ്ക്കൂൾ മാനേജർ ഉമാ പ്രേമൻ, പ്രിൻസിപ്പാൾ പി.ജി. ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മന്ത്രിമാരോട് കത്തിലൂടെ സംസാരിച്ച് വിദ്യാർത്ഥികൾ : ലോക തപാൽ ദിനം ശ്രദ്ധേയമായി
The present
0
إرسال تعليق