മണ്ണാർക്കാട് മുക്കണ്ണത്ത് പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ശനിയാഴ്ച രാത്രി 9 മണിയോടുകൂടിയാണ് അപകടം നടന്നത്.മണ്ണാർക്കാട് ഭാഗത്ത് നിന്നും കിളിരാനി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മുക്കണ്ണത്ത് പള്ളിക്ക് സമീപം വച്ചാണ് റോഡിന് കുറുകെ വന്ന പന്നിയിലിടിച്ചത്.മറിഞ്ഞു വീണ ബൈക്കിൽ നിന്നും റോഡിലേക്ക് വീണ ബൈക്ക് യാത്രികന് തലക്ക് പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പന്നി ചത്തു.പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്.
إرسال تعليق