കല്ലടിക്കോട് :പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കെൻസ ഗോൾഡ് & ഡയമണ്ട്സ് കല്ലടിക്കോട് ഷോറൂമിന്റെ 3-മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓണം പോന്നോണം സീസണിൽ സംഘടിപ്പിച്ച മെഗാഓഫർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നറുക്കെടുപ്പ് നടത്തി.ഓണക്കാലത്ത് പർച്ചേസ് ചെയ്ത മഞ്ജുളയാണ് ബംബർ സമ്മാന വിജയി.കല്ലടിക്കോട് ഷോറൂമിൽ നടത്തിയ നറുക്കെടുപ്പ് വിജയികളെ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജോ അഗസ്റ്റിൻ പ്രഖ്യാപിച്ചു.ബംബർ സമ്മാനം ഫ്രിഡ്ജ്,മിക്സർ,ഗ്രൈൻഡർ തുടങ്ങിയ സമ്മാനങ്ങൾ ഭാഗ്യശാലികൾക്ക് നൽകി.എല്ലാ ആഴ്ചയിലും ഒരു ഭാഗ്യശാലിക്ക് മിക്സർ,ഗ്രൈൻഡർ സമ്മാനം,എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾ എന്നിവ ഓണം പോന്നോണം കാലത്തെ പാർച്ചേസുകളെ ആകർഷകമാക്കി.വിവാഹ പർച്ചേസുകൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി,ഡയമണ്ട് ആഭരണങ്ങൾക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുമെന്നും,പത്തിരിപ്പാലയിൽ പുതിയ ഷോറൂം ആരംഭിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.സ്ഥാപന സാരഥികളായ അനീഷ്, ഫിറോസ്,ഷിബു,ഷെമീർ,ജനറൽ മാനേജർ ബിജു എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.
Post a Comment