പുലാപ്പറ്റ :പ്രശസ്തമായ വയനിപ്പാടത്ത് വി.പി.കുടുംബസംഗമം വിവിധ പരിപാടികളോടെ ഉമ്മനഴി കരിമ്പാല ഹാളിൽ നടത്തി.കുടുംബങ്ങൾ തമ്മിൽ ഉള്ള പരസ്പര ബന്ധത്തെ കുറിച്ച് ഹൈക്കോടതി ലീഗൽ അഡ്വൈസർ റിയാസ്.കെ.മുഖ്യഭാഷണം നടത്തി. സഫീറുദ്ദീൻ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. അൻവർ മെന്റലിസം അവതരിപ്പിച്ചു. കുടുംബങ്ങൾ നന്മയും വൈകാരിക ഊഷ്മളതയും സുരക്ഷിതത്വവും നൽകുന്ന ഇടങ്ങളാണ്. ജീവിത ക്ഷേമത്തിനും പരസ്പര ആദരവിനും നിർണായകമായ ശിക്ഷണവും മാർഗവും നൽകുന്നു.മൂല്യങ്ങൾ, വിശ്വാസങ്ങൾ,സൽ പെരുമാറ്റങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിലും ജീവിത വെല്ലുവിളികളെ നേരിടുന്നതിൽ മാർഗനിർദേശം നൽകുന്നതിലും കുടുംബത്തിന്റെ കൂട്ടു ചേരൽ പ്രധാന പങ്കുവഹിക്കുന്നു.ദൃഢമായ കുടുംബബന്ധങ്ങൾക്ക് ഇത്തരം സദസ്സുകൾ അനിവാര്യമെന്ന് പ്രസംഗകർ ഉൽബോധിപ്പിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.ഹംസ, ഖാലിദ്,സുലൈമാൻ,നിയാസ്,സുൽഫിക്കർ,ലത്തീഫ്,അഷ്കർ തുടങ്ങിയവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment