കരിമ്പ :34 വർഷമായുള്ള സൗഹൃദച്ചരട് മുറിയാതെ വീണ്ടും ഒരു ഒത്തുകൂടൽ.കരിമ്പ ഗവ.ഹൈസ്കൂൾ 1990-91 എസ്എസ്എൽസി ബാച്ചിന്റെ കൂട്ടുകൂടൽ ഇത്തവണയും മാറ്റം വരുത്തിയില്ല.വിവിധ ദിക്കിലുള്ളവർ പ്രിയ കൂട്ടുകാരെ കാണാൻ ഓടിയെത്തി.വേദിയായത് പഠിച്ചിറങ്ങിയ സ്കൂൾ അങ്കണം തന്നെ.ഓർമ്മകളുടെ നന്മ വസന്തത്തോടെ വീണ്ടും ഒത്തുകൂടിയപ്പോൾ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.സ്കൂൾ ജീവിതം പിന്നിട്ട് വർഷങ്ങൾ ഏറെയായെങ്കിലും, ഓർമ്മ വസന്തം ലോഗോ രൂപകല്പന ചെയ്ത്, അനുമോദനച്ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി 1990-91 ബാച്ചിലെ കൂട്ടുകാർ മിക്കപ്പോഴും സംഗമിക്കാറുണ്ട്.രാധാലക്ഷ്മണൻ മോഡറേറ്ററായി.ജയപ്രകാശ്,മോഹൻദാസ്, മുരളീധരൻ,സുനിൽ, ബിജുചാർലി,സിലാസ്,സുനിൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.
'ഓർമ വസന്തം' പൂർവ വിദ്യാർത്ഥി സ്നേഹ സംഗമം ശ്രദ്ധേയമായി
Samad Kalladikode
0
Post a Comment