പത്മശ്രീ അഡ്വ.സി.കെ. മേനോൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചു സി.കെ. മേനോൻസ്‌മാരക സമിതി സമർപ്പിച്ച നന്മയുടെപൂമരമെന്ന ബുളളറ്റിൻ സെക്രട്ടറി എം മുഹമ്മദ് മഹീനിൽ നിന്നും മേനോൻ്റെ മകൻ ജ.കെ. മേനോൻ (ഖത്തർ) സ്വീകരിക്കുന്നു
വിളപ്പിൽശാല :കേരള സർക്കാരിൻ്റെ പ്രവാസി പ്രസ്ഥാനമായ നോർക്ക- റൂട്സ്സിൻറെ വൈസ് ചെയർമാനും പ്രമുഖ വിശ്വ വ്യവസായ പ്രതിഭയുമായിരുന്ന പത്മശ്രീ അഡ്വ.സി.കെ. മേനോൻ് അഞ്ചാം ചരമ വാർഷിക ദിനം പ്രമാണിച്ചുള്ള അനുസ്‌മരണ ചടങ്ങ് പതിവുപോലെ സി.കെ. മേനോൻ സ്മാരക സമതി ഈ കഴിഞ്ഞ ദിവസം ആചരിച്ചു.മുൻമന്ത്രിയും, യു.ഡി.എഫ് കൺവീനറുമായ മുൻ എം.എൽ.എ എം.എം. ഹസ്സൻ 'സി.കെ.മേനോൻ സ്‌മാരണാ സംഗമം' ഉദ്ഘാടനം ചെയ്‌തു.കേരള പ്രവാസി സംഘം വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്നം മെമ്മോറിയൽ ക്ലബ് പ്രസിഡൻ്റ് അഡ്വ. ആർ.ആർ. നായർ, കേരള മുസ്ലിം ജമാഅത്ത് കൗൺസ്സിൽ സംസ്ഥാന പ്രസിഡൻ്റ് കരമന ബയാർ എന്നിവർ പ്രസംഗിച്ചു.സമതി സമർപ്പിച്ച കാരുണ്യത്തിൻ്റെ പൂമരമെന്ന മേനോനേക്കുറിച്ചുള്ള ബുളളറ്റീൻ നോർക്കാ ഡയറക്‌ടറും,സി.കെ. മേനോൻ്റെ ഏക മകനുമായ ജെ.കെ. മേനോൻ (ഖത്തർ) സമതി സെക്രട്ടറി എം.മുഹമ്മദ് മാഹീനിൽ നിന്നും സ്വീകരിച്ചു.
إرسال تعليق