മണ്ണാർക്കാട്: എ ഐ വൈ എഫ് നേതാവ് ഷാഹിന മണ്ണാർക്കാടിന്റെ മരണത്തെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഭർത്താവിന്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞദിവസം ഷാഹിനയുടെ ബന്ധുക്കളുടെയും ഭർത്താവിന്റെയും സുഹൃത്തിന്റെയും മൊഴിയെടുത്തു. എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ. സെക്രട്ടറിയുമായ ഷാഹിന (31) മണ്ണാർക്കാടിനെ വടക്കു മണത്തെ വാടകവീട്ടിൽ ജൂലൈ 22നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിന്റെ തലേദിവസം വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷാഹിനയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിനെതിരെ ഭർത്താവ് സാദിഖ് ആരോപണവുമായി രംഗത്തു വന്നിരുന്നു.ഷാഹിനയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് സിദ്ദിഖ് ഉൾപ്പെടെയുള്ള ബന്ധുക്കൾ പോലീസ് സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തിയിരുന്നു.തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്
ഷാഹിന മണ്ണാർക്കാടിന്റെ മരണം: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി
The present
0

إرسال تعليق