തച്ചമ്പാറ: സർക്കാറിന്റെ മികച്ച ഫാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ തച്ചമ്പാറ മുൻ കൃഷി ഓഫീസർ പി.സാജിദലി,ജൈവ കർഷകൻ കെ.ഹംസ എന്നിവരെ ഗ്രന്ഥശാലയുടെയും കൃഷിശാലയുടെയും ആഭിമുഖ്യത്തിൽ,അനുമോദിച്ചു.തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.കൃഷിശാല പ്രസിഡന്റ് ജോസഫ്മാത്യു അധ്യക്ഷനായി മണ്ണാർക്കാട് താലൂക്കിൽ,വിശേഷിച്ചും തച്ചമ്പാറ,കരിമ്പ പ്രദേശങ്ങളുടെ കാർഷിക മുന്നേറ്റത്തിൽ നിർണ്ണായക പങ്ക് വഹിച്ച കൃഷി ഓഫീസർ ആയിരുന്നു സാജിദ്അലി.കൃഷിയോഗ്യമായ തരിശു നിലങ്ങൾ കണ്ടെത്തി കൃഷിവകുപ്പിന്റെയും കർഷക സംഘങ്ങളുടെയും സഹായത്തോട മാതൃക കൃഷി ആരംഭിക്കുന്നതുൾപ്പടെയുള്ള നിരവധി കൃഷി പുനരുജ്ജീവന പ്രവൃത്തികൾ നടത്തിയിട്ടുണ്ട്.സുരക്ഷിത ഭക്ഷണക്രമം കൃഷിയിലൂടെ എന്ന സന്ദേശത്തിലൂന്നിയും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു.നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി കൃഷി എങ്ങനെ ആനന്ദകരവും ലാഭാകരവുമാക്കാം എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ്സെടുത്തു. എം.രാമകൃഷ്ണൻ മാസ്റ്റർ,കെ.സി.മത്തായി തുടങ്ങിയവർ സംസാരിച്ചു.റിയോണ ഷിബി,എം.സൗദാമിനി എന്നിവർ പ്രാർത്ഥനാ ഗീതംആലപിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എം.എൻ. രാമകൃഷ്ണപിള്ള സ്വാഗതവും സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന 'പാട്ടോള'ത്തിൽ ഗായകർ നിരവധി ഗാനങ്ങൾ ആലപിച്ചു
Post a Comment